05
Oct 2025
Wed
05 Oct 2025 Wed
woman found dead in husband's home at Kozhikkode

യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. കോഴിക്കോട് കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി കോട്ടത്തറ വയലില്‍ വീട്ടില്‍ പ്രിയ (27) ആണ് മരിച്ചത്. കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറക്കടുത്ത് വെള്ളിത്തിറയിലെ ഭര്‍ത്താവ് വിജിത്തിന്റെ വീടിനുള്ളിലാണ് പ്രിയയെ മരിച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. മരണത്തില്‍ യുവതിയുടെ വീട്ടുകാര്‍ അസ്വാഭാവികത ആരോപിച്ച് രംഗത്തുവന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് വര്‍ഷം മുന്‍പായിരുന്നു വിജിത്തിന്റെയും പ്രിയയുടെയും വിവാഹം. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. വിവരം അറിഞ്ഞ് കുറ്റ്യാടി പോലീസ് ആശുപത്രിയിലെത്തി. ഇവര്‍ വിളിച്ചറിയിച്ച പ്രകാരം വടകര തഹസില്‍ദാറും സ്ഥലത്തെത്തി. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ALSO READ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉദയന്‍ വധക്കേസില്‍ നാലു പ്രതികളെയും കോടതി വെറുതെ വിട്ടു