22
Feb 2025
Wed
22 Feb 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധർമശാല: കണ്ണൂരിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർ‍കോട് തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിതയാണ് മരിച്ചത്. 20 വയസ്സുണ്ട്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈശാഖ് ഓട്ടോമൊബൈൽ എൻജിനീയറായി വിദേശത്ത് ജോലിചെയ്യുകയാണ്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം നടന്നത്.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സുനിൽ-ഗീത ദമ്പതിമാരുടെ മകളാണ് നിഖിത. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

A young woman was found dead in her husband’s house under mysterious circumstances in Kannur. A native of Bicharakadav, Thrikaripur, Kasarkot, Nikhitha died in Kalathilpura. Nikita was found dead at her husband Vaishakh’s house.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക