08
Nov 2023
Mon
08 Nov 2023 Mon

നടപ്പാതയില്‍ പൊട്ടിവീണ വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് അമ്മയ്ക്കും ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനും ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു: നടപ്പാതയില്‍ വീണുകിടന്ന വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് യുവതിക്കും ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനും ദാരുണാന്ത്യം. എ.കെ.ജി കോളനിനിയില്‍ വസിക്കുന്ന തമിഴ്‌നാട് സ്വദേശിനി സൗന്ദര്യ (23), മകള്‍ സുവിക്ഷ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെ ഹോപ് ഫാം ജങ്ഷനിലായിരുന്നു അപകടം. സൗന്ദര്യ കുഞ്ഞിനെയുമെടുത്ത് അവരുടെ അമ്മയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ നടപ്പാതയിലെ വൈദ്യുതലൈനില്‍ അറിയാതെ ചവിട്ടുകയായിരുന്നു. ഷോക്കേറ്റ് ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഇവരുടെ ട്രോളി ബാഗും മൊബൈല്‍ ഫോണും സമീപത്തു കണ്ട വഴിയാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സൗന്ദര്യയുടെ ഭര്‍ത്താവ് സന്തോഷ് കുമാര്‍ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരാണ്.സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോമിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ലൈന്‍മാന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത കാസുഗോഡി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഉത്തരവാദികളായ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്തനടപടിയെടുക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.ജെ ജോര്‍ജ് പറഞ്ഞു.

A woman and her nine-month-old baby were electrocuted after the mother stepped foot on a live electric wire lying on the pavement on the side of a road in Bengaluru.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക