22
Nov 2024
Tue
22 Nov 2024 Tue
woman killed by kerala boyfriend in Bengaluru

ബംഗളുരുവില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊന്നു. കൃത്യശേഷം രക്ഷപെട്ട കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍. അസം സ്വദേശിനി മായാ ഗൊഗോയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയെന്നു കരുതുന്ന ആണ്‍സുഹൃത്ത് ആരവ് അനയ് ആണ് കൊലയാളിയെന്നാണ് സംശയം. ഇന്നലെയാണ് യുവതിയെ ദേഹമാസകലം കുത്തേറ്റ് ചോരവാര്‍ന്ന മരിച്ച നിലയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.

നവംബര്‍ 23നാണ് ഇരുവരും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് ഒരു ദിവസം മുഴുവന്‍ മുറിയില്‍ തന്നെ കഴിഞ്ഞു. നവംബര്‍ 24ന് വൈകിട്ടോടെ ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് പോവുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ തിരികെ വന്നിരുന്നില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക