15
Jan 2024
Tue
15 Jan 2024 Tue

ഉജ്ജയിൻ: കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. മധ്യപ്രദേശിലെ ഉജ്ജയിൻ ബഡ്നഗറിലെ ഇൻഗോറിയയിൽ രാവിലെ പത്തോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത് കൊലപ്പെടുത്തിയത്. വെടിയേറ്റ രാധാശ്യാം തൽക്ഷണം മരിച്ച് വീഴുകയായിരുന്നു. കാലങ്ങളായുള്ള കുടുംബവഴക്കിനെ തുടർന്നായിരുന്നു സംഭവം.

ഇരുവരെയും കൊന്ന ശേഷം രോഷാകുലയായ സ്ത്രീ മറ്റു കുടുംബാംഗങ്ങൾക്ക് നേരെയും വെടിയുതിർത്തെങ്കിലും വെടിയുണ്ട തീർന്നതിനാൽ അവർ രക്ഷപ്പെടുകയായിരുന്നു.

ദമ്പതികൾക്ക് 18ഉം 15ഉം വയസുള്ള രണ്ട് കുട്ടികളുണ്ട്. മൂന്ന് വർഷമായി രാധാശ്യാമും സവിതാ കുമാരിയും തമ്മിൽ വഴക്ക് തുടങ്ങിയിട്ട്. കൊലപാതകത്തിന് ശേഷം യുവതി ഇൻഗോറിയ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക