04
Jan 2024
Sat
04 Jan 2024 Sat

വിവാഹേതര ബന്ധം കൈയോടെ പിടികൂടിയതിന് ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി പിടിയിലായി. ബം​ഗളുരുവിലെ എച്ച്എസ്ആർ ലേഔട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 30കാരനായ വെങ്കട നായക് ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 9ന് വെങ്കട നായക് പുറത്തുപോയ സമയത്ത് ഭാര്യ നന്ദിനി കാമുകനായ നിതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വീട്ടിൽ തിരികെയെത്തിയ വെങ്കട നായക് ഭാര്യയുടെ അവിഹിത ബന്ധം കൈയോടെ പിടികൂടുകയായിരുന്നു. വഴക്കിനിടെ നന്ദിനിയും കാമുകനായ നിതീഷും ചേർന്ന് വെങ്കടിനെ കല്ലിനിടിച്ചു. ഇടിയേറ്റ വെങ്കട് മരിച്ചതോടെ ഇരുവരും ചേർന്ന് വെങ്കടിന്റെ മൃതദേഹം കുളിമുറിയിലേക്ക് മാറ്റുകയും ഇടിച്ചുകൊല്ലാനുപയോ​ഗിച്ച കല്ല് കുളിമുറിയിൽ ഇടുകയും ചെയ്തു.

തുടർന്ന് നന്ദിനി പൊലീസിനെ വിളിക്കുകയും ഭർത്താവ് കുളിമുറിയിൽ വീണെന്നും തല കല്ലിൽ ഇടിച്ചു മരിച്ചുവെന്നു പറയുകയും ചെയ്തു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്നു വ്യക്തമാവുകയും ചെയ്തു. തുടർന്ന് നന്ദിനിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തുകയും ചെയ്തു. നന്ദിനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിതീഷിനെയും പൊലീസ് പിടികൂടി. നന്ദിനിയും നിതീഷും ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്നും ഭർത്താവില്ലാത്ത സമയത്തൊക്കെ ഇയാൾ നന്ദിനിയുടെ അടുത്തെത്തുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക