21
Jun 2024
Sun
21 Jun 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാന്‍സര്‍ ബാധിച്ച് അവശയായ യുവതിയെ ഭര്‍ത്താവ് ബലാത്സംഗംചെയ്തു. ഇതോടെ കൂടുതല്‍ അവശയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ മെയ് 28 മുതല്‍ ജൂണ്‍ 15 വരെയുള്ള വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് കാട്ടി 35 വയസുള്ള യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് കൊല്ലമുള സ്വദേശി ജയനെതിരേ കഴിഞ്ഞ 19 ന് പൊലീസ് കേസെടുത്തിരുന്നു.

പിന്നാലെ കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെരുന്തേനരുവിക്ക് സമീപമുള്ള വാടക വീട്ടില്‍ വച്ചാണ് പല തവണ ബലം പ്രയോഗിച്ച് യുവതിയെ ഇയാള്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്.

വിസമ്മതിച്ച യുവതിയെ കട്ടിലില്‍ നിന്ന് താഴെയിട്ട് ചവിട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗുരുതരമായ തോതില്‍ രക്തസ്രാവം ഉണ്ടായി കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മൊഴി പെരുനാട് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേഖപ്പെടുത്തിയിരുന്നു.

അതേ സമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഭര്‍ത്താവിനെ പൊലിസ് റിമാന്‍ഡ് ചെയ്തു.

woman suffering from cancer was raped by her husband several times