17
Oct 2024
Tue
17 Oct 2024 Tue
woman trapped upside down between rocks for 7 hours

താഴെവീണ ഫോണെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പാറയിടുക്കില്‍ തല കീഴായി കുടുങ്ങി. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പോലീസിന്റെ സഹായം തേടി. ശ്രമകരമായ ദൗത്യത്തിലൂടെ 7 മണിക്കൂറിനു ശേഷം യുവതിയെ രക്ഷിക്കുകയും ചെയ്തു. ആസ്‌ത്രേലിയയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 12നാണ് യുവതിയും കൂട്ടുകാരും ഹണ്ടര്‍ വാലിയെന്ന പ്രദേശത്തെത്തിയത്. ഇതിനിടെ യുവതിയുടെ ഫോണ്‍ പാറയിടുക്കിലൂടെ താഴേക്കു പോയി. ഇതെടുക്കാനുള്ള ശ്രമത്തിനിടെ യുവതി തലകീഴായി പാറയിടുക്കിലേക്ക് പതിക്കുകയും ഉടക്കി കിടക്കുകയുമായിരുന്നു.

തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി ഉപകരണങ്ങളുടെ സഹായത്തോടെ കൂറ്റന്‍ പാറകളകത്തിയാണ് യുവതിയെ രക്ഷിച്ചത്. ചെറിയ പോറലുകളും ചതവും മാത്രമാണ് യുവതിക്കേറ്റത് എന്നത് രക്ഷാപ്രവര്‍ത്തകര്‍ക്കും ആശ്വാസം പകര്‍ന്നു. യുവതിയുടെ നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു.