21
Mar 2025
Sat
21 Mar 2025 Sat
woman's toungue seriously injured during dental treatment

പാലക്കാട് ആലത്തൂരില്‍ ദന്താശുപത്രിയിലെ ചികില്‍സയ്ക്കിടെ ഡ്രില്ലര്‍ തട്ടി യുവതിയുടെ നാവിന് ഗുരുതര പരിക്ക്. സംഭവത്തില്‍ ചികില്‍സാപ്പിഴവ് സംഭവിച്ച ആലത്തൂര്‍ ഡെന്റല്‍ കെയര്‍ ക്ലിനിക്കിനെതിരേ ആലത്തൂര്‍ പോലീസ് കേസെടുത്തു. മാര്‍ച്ച് 24നാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പല്ലില്‍ കമ്പിയിട്ടതിന്റെ ഭാഗമായി ഗം എടുക്കാന്‍ ആശുപത്രിയില്‍ എത്തിയ 21കാരിക്കാണ് ഡ്രില്ലര്‍ തട്ടി പരിക്കേറ്റത്. നാവിന്റെ അടിഭാഗത്താണ് ഗുരുതരമായി മുറിവേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക