“തന്നെ സെക്സ് മാഫിയക്ക് വിൽക്കാൻ ശ്രമിച്ചു”; മുകേഷ് അടക്കമുള്ള നടൻമാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ
|
കൊച്ചി: മുകേഷ് അടക്കമുള്ള താരങ്ങൾക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നടിയുടെ അടുത്ത ബന്ധുവായ ആലുവ സ്വദേശിനി യുവതിയാണ് ആരോപണവുമായി രംഗത്തുവന്നത്. 2014 ൽ ഓഡിഷനായി ചെന്നൈയിൽ എത്തിച്ച് ഒരു സംഘം ആളുകൾക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം. അവർക്ക് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചുവെന്നും തന്റെ SSLC പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി ആരോപിച്ചു. ഇതുസംബന്ധിച്ച് യുവതി നദിക്കെതിരെ പരാതി നൽകി.
ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും യുവതി പരാതിയിൽ പറഞ്ഞു. അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്നാണ് നടിയുടെ പ്രതികരണം.
വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതിൽ വിരോധം തീർക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാമെന്നും ഓഡിഷനില്‍ പങ്കെടുക്കാം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. എൻ്റെ അമ്മായിയുടെ മകൾ ആണ് നടി. അങ്ങനെ താനും അമ്മയും ചെന്നൈയിലേക്ക് പോയി. തൊട്ടടുത്ത ദിവസം ഓഡിഷനെന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തനിക്ക് കൈ തന്നു. ശേഷം മുടിയില്‍ തഴുകി. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓകെയാണോ എന്ന് ചോദിച്ചു. അയാള്‍ ഓകെയാണെന്നും പറഞ്ഞു. ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് തനിക്ക് മനസിലായി. ഉടൻ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവരുടെ മുഖം മാറി. ദേഷ്യപ്പെട്ടു അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് പറഞ്ഞു. അത് ശരിയല്ലെന്ന് തോന്നിയതോടെ ബഹളംവെച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി അറിയിച്ചു.


