17
Mar 2023
Sun
17 Mar 2023 Sun

ന്യൂയോർക്ക്: ലൈവ് വാർത്താ അവതാരണത്തിനിടെ ബോധം കെട്ടുവീണ് മാധ്യമപ്രവർത്തക. അമേരിക്കയിലാണ് സംഭവം. രാവിലെയുള്ള കാലാവസ്ഥാ വാർത്ത അവതരിപ്പിക്കുകയായിരുന്നു മാധ്യമപ്രവർത്തകയായ അലീസ കാൾസൺ. മറ്റു സ്റ്റുഡിയോയിലെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അലീസ ബോധം കെട്ടുവീഴുന്ന വീഡിയോ പുറത്തുവന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

42കാരിയായ അലീസ തലചുറ്റി താഴേേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കൃത്യമായി കാണാം. മറ്റു സ്റ്റുഡിയോയിലിരുന്ന് സംസാരിച്ചിരുന്ന മാധ്യമപ്രവർത്തകരായ നിക്കെല്ല മെഡിയും റേച്ചൽ കിമ്മും അലീസയുമായി സംസാരിക്കുമ്പോഴായിരുന്നു സംഭവം. അതേസമയം, പ്രോ​ഗ്രാം പിന്നീട് സംപ്രേഷണം ചെയ്യാനായില്ല. പകരം മറ്റൊരു പരിപാടി സംപ്രേഷണം ചെയ്യുകയായിരുന്നു.

രാവിലെ ന്യൂസ്‌കാസ്റ്റിനിടെ ഞങ്ങളുടെ സഹപ്രവർത്തക അലിസ കാൾസൺ അസുഖബാധിതയായിരുന്നു. അലിസയെ രക്ഷിക്കാൻ ഉടനടി നടപടി സ്വീകരിച്ച അവളുടെ സഹപ്രവർത്തകർക്ക് നന്ദി പറയുന്നു. അലിസ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അവൾ ഉടൻ സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർഥിക്കുന്നു- ന്യൂസ് ഡയറക്ടർ മൈക്ക് ഡെല്ലോ പറഞ്ഞു.

2014ൽ കാലാവസ്ഥാ റിപ്പോർട്ടിനിടെ സെറ്റിൽ വച്ച് ഛർദ്ദിച്ചപ്പോൾ മിസ് ഷ്വാർട്‌സ് എന്ന മാധ്യമപ്രവർത്തകയ്ക്കും സമാന അനുഭവം ഉണ്ടായിരുന്നു. അതേസമയം, അസുഖത്തെക്കുറിച്ച് അന്വേഷിച്ചവർക്ക് അലീസ കാൾസൺ നന്ദി പറഞ്ഞു. സമാനമായ സംഭവം പലയിടത്തും നടന്നിട്ടുണ്ട്.