കൂട്ടിലിട്ടു വളര്‍ത്തുന്ന ലോകത്തിലെ ഏറ്റവും വലിയ മുതലയുടെ 120ാം പിറന്നാള്‍ ആഘോഷിച്ചു. ക്വീന്‍സ്ലാന്‍ഡിലെ ഗ്രീന്‍ ഐലന്‍ഡിലെ മറൈന്‍ലാന്‍ഡ് മുതല പാര്‍ക്കില്‍ വളര്‍ത്തുന്ന കാസിയസിനാണ് 120ാം പിറന്നാള്‍ ആഘോഷിച്ചത്.
|
18 അടിയാണ് കാസിയസിന്റെ നീളം. 1987ലാണ് കാസിയസിനെ പാര്‍ക്കില്‍ വളര്‍ത്തിത്തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ മുതലയെന്ന റെക്കോഡ് നിലവില്‍ കാസിയസിന്റെ പേരിലാണ്. കോഴിയും ചൂരമീനുമാണ് പിറന്നാള്‍ ആഘോഷവേളയില്‍ പാര്‍ക്ക് അധികൃതര്‍ കാസിയസിന് സമ്മാനിച്ചത്.
ലോകറെക്കോഡ് പെരുമ പേറുന്ന കാസിയസിനെ കാണാന്‍ എലിസബത്ത് രാജ്ഞി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, തായ് ലാന്‍ഡ് രാജാവ്, മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തുടങ്ങിയവര്‍ പലപ്പോഴായി പാര്‍ക്കില്‍ എത്തിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





