13
Sep 2024
Tue
13 Sep 2024 Tue
Worlds largest palace will host PM Modi

ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കും. ബ്രൂണൈയിലെത്തുന്ന നരേന്ദ്രമോദിയെ ഭരണാധികാരി സുല്‍ത്താന്‍ ഹസ്സനല്‍ ബോല്‍കിയാഹ് തന്റെ ഔദ്യോഗിക വസ്തിയായ ഇസ്താന നൂരുല്‍ ഇമാന്‍ കൊട്ടാരത്തില്‍ വരവേല്‍ക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണൈ സന്ദര്‍ശിക്കുന്നത്. രണ്ടുദിവസം മോദി ബ്രൂണൈയിലുണ്ടാവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1788 മുറികളും 257 കുളിമുറികളും 38 തരം മാര്‍ബിളുകളാല്‍ നിര്‍മിച്ച 44 സ്‌റ്റെയര്‍കേസുകളും 5000 പേരെ വിരുന്നൂട്ടാന്‍ ശേഷിയുള്ള ഹാളും 1500 പേര്‍ക്ക് നിസ്‌കരിക്കാവുന്ന മസ്ജിദും, അഞ്ച് നീന്തല്‍ കുളങ്ങളും 110 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒക്കെയുള്ള രണ്ടുലക്ഷം ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ പാര്‍പ്പിട കൊട്ടാരമെന്ന ഗിന്നസ് ലോകറെക്കോഡ് ഖ്യാതി നേടിയിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക