06
Dec 2025
Sun
06 Dec 2025 Sun
wreath placed on SDPI candidates election board in Panur

എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ റീത്ത് സ്ഥാപിച്ചു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ പാനൂരിനടുത്ത് കുന്നോത്തു പറമ്പിലാണ് സംഭവം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കൊളവല്ലൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ഹാറൂണ്‍ കടവത്തൂരിന്റെ പ്രചാരണ ബോര്‍ഡുകളാണ് വ്യാപകമായി കീറി നശിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ ശിക്ഷിക്കപ്പെടാന്‍ കാരണായ പാലത്തായി പോക്‌സോ പീഡനക്കേസ് പോലീസില്‍ എത്തിച്ചതും നിയമപോരാട്ടങ്ങള്‍ക്കു തുടക്കം കുറിച്ചതും ഹാറൂണ്‍ കടവത്തൂര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു.

മൊകേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പടിഞ്ഞാറെ കൂരാറ ബദര്‍ മസ്ജിദിനു സമീപം, കുന്നോത്ത് പറമ്പ് പഞ്ചായത്ത് തൂവക്കുന്ന് പാറേമ്മല്‍ പള്ളിക്കു സമീപം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ആണ് നശിപ്പിച്ചത്. ആദ്യം തീവച്ചുനശിപ്പിക്കുകയും പിന്നീട് കത്തികൊണ്ട് കീറുകയും ഫ്‌ളക്‌സ് ബോര്‍ഡില്‍ റീത്ത് വയ്ക്കുകയുമായിരുന്നു. സംഭവത്തില്‍ എസ്ഡിപിഐ പാനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പത്മരാജന്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ബിജെപി, ആര്‍എസ്എസ് നേതൃത്വം എസ്ഡിപിഐക്കെതിരേ രംഗത്തുവന്നിരുന്നു.

ALSO READ: ഇന്ത്യന്‍ അഭിനേത്രി സുനൈന യെല്ലയുമായി പ്രണയം സ്ഥിരീകരിച്ച് യുഎഇ ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമീരി