08
Feb 2024
Sun
08 Feb 2024 Sun

രണ്ടാം ലോകയുദ്ധകാലത്ത് പോര്‍വിമാനത്തില്‍ നിന്ന് ഇടുകയും എന്നാല്‍ പൊട്ടാതെ കിടക്കുകയുംചെയ്തിരുന്ന 500 കിലോഗ്രാം ഭാരമുള്ള ബോംബ് യുകെയിലെ പ്ലൈമൗത്തില്‍ നിന്നു കണ്ടെടുത്തു. ബ്രിട്ടീഷ് ആര്‍മിയുടെയും റോയല്‍ നേവിയുടെയും നൂറിലേറെ അംഗങ്ങള്‍ കഠിനപരിശ്രമത്തിനൊടുവിലാണ് കൂറ്റന്‍ ബോംബ് നീക്കിയത്. ജനവാസകേന്ദ്രത്തില്‍ നിന്ന് ബോംബ് കടലിലേക്ക് മാറ്റുകയായിരുന്നു ചെയ്തത്. 24 മണിക്കൂറിനകം ബോംബ് നിര്‍വീര്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.(ww2 German bomb detonated in the sea off Plymouth)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോംബ് ജനവാസകേന്ദ്രത്തില്‍ നിന്ന് നീക്കുന്നതിന് മുമ്പ് സായുധ സേനയിലെ 30ഓളം ബോംബ് നിര്‍വീര്യമാക്കല്‍ വിദഗ്ധര്‍ മണിക്കൂറുകളോളം ബോംബിന്റെ അവസ്ഥ പരിശോധിച്ചിരുന്നു. മേഖലയിലെ താമസക്കാരായ പതിനായിരത്തിലേറെ ജനങ്ങളെ ഒഴിപ്പിച്ച ശേഷം ബ്രിട്ടീഷ് ആര്‍മി അംഗങ്ങളുടെ പിന്തുണയോടെ കടല്‍തീരത്തേക്ക് മാറ്റുകയും അവിടെ നിന്ന് നാവികസേനയുടെ കപ്പലില്‍ കെട്ടിവലിച്ച് ഇത് കടലിന്റെ അടിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രണ്ടാം ലോകയുദ്ധ സമയത്ത് വിമാനത്തില്‍ നിന്ന് ഇട്ട ബോംബ് പൊട്ടാതെ കിടക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക