18
May 2025
Fri
18 May 2025 Fri
Yemen’s Houthis claim fresh attack against Israels Ben Gurion Airport

സന്‍ആ: ഇസ്രായേലിനെതിരെ പുതിയ ആക്രമണവുമായി യെമനിലെ ഹൂത്തികള്‍. മധ്യ ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ടാണ് പുതിയ ‘ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍’ ആക്രമണം നടത്തിയതെന്ന് യെമനിലെ ഹൂത്തി ഗ്രൂപ്പ് അവകാശപ്പെട്ടു. ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് മധ്യ ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു സൈനികാ ആക്രമണം നടത്തിയെന്ന് ഹൂത്തി നിയന്ത്രണത്തിലുള്ള അല്‍മസിറ ടിവി സംപ്രേഷണം ചെയ്ത ഹൂത്തി സൈനിക വക്താവ് യഹിയ സരിയയുടെ പ്രസ്താവനയില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാസയിലെ ഇസ്രായേലി ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം നീക്കുകയും ചെയ്യുന്നതുവരെ സംഘം ആക്രമണം തുടരുമെന്നും സരിയ മുന്നറിയിപ്പ് നല്‍കി. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കും ഇസ്രായേലി വ്യോമ ഗതാഗതം ഞങ്ങള്‍ നിരോധിക്കുന്നത് തുടരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യമനില്‍ ഹൂത്തി സേന തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ ഹോംഫ്രണ്ട് കമാന്‍ഡ് അയച്ച മുന്നറിയിപ്പുകള്‍ പ്രകാരം, ടെല്‍ അവീവ് ഉള്‍പ്പെടെ മധ്യ ഇസ്രായേലിലുടനീളമുള്ള 660 നഗരങ്ങളിലും സമൂഹങ്ങളിലും അധിനിവേശ വെസ്റ്റ് ബാങ്കിലെ നിരവധി ജൂത വാസസ്ഥലങ്ങളിലും മിസൈല്‍ വ്യോമാക്രമണ സൈറണുകള്‍ മുഴക്കി. സ്റ്റേറ്റ് കപ്പ് ഫുട്‌ബോള്‍ ഫൈനലിനായി ഏകദേശം 30,000 ആരാധകര്‍ ഒത്തുകൂടിയപ്പോള്‍ ടെല്‍ അവീവിലെ ബ്ലൂംഫീല്‍ഡ് സ്റ്റേഡിയത്തിലും സൈറണുകള്‍ മുഴങ്ങി. പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സൈറണുകള്‍ മുഴക്കിയതെന്നും സൈന്യം പറഞ്ഞു.

ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേലിന്റെ മാഗന്‍ ഡേവിഡ് അഡോം രക്ഷാപ്രവര്‍ത്തന വിഭാഗം അറിയിച്ചു.

യെമനിലെ ഹൂത്തി സൈന്യം യുഎസ് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും പലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിന് നേരെ മിസൈലുകള്‍ പ്രയോഗിക്കുന്നത് തുടരുകയാണ്.

Yemen’s Houthis claim fresh attack against Israels Ben Gurion Airport