07
Dec 2023
Mon
07 Dec 2023 Mon

തിരുവനന്തപുരം സ്വദേശിയായ യുവ അഭിഭാഷകൻ ജർമനിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബംഗളൂരുവിൽ നാരായണ ഹോസ്പിറ്റലിൽ ഹൃദ്രോഗ വിദഗ്ധനായ ഡോ.ജൂലിയസ് പുന്നന്റെ മകൻ അഡ്വ. ഡാരൻ മാത്യു പുന്നൻ (30) ആണ് മരിച്ചത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണു മരണം. ഡാരൻ അടുത്തിടെയാണ് ജർമനിയിലെ മ്യൂണിക്കിൽ എത്തിയത്. സഹോദരൻ ഡോ. ആരോൺ. ഒരു സഹോദരിയുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക