കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു; യുവാവ് മരിച്ചു
|
കൊച്ചി: കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു; യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി വിജില്‍ നാരായണന്‍(41) ആണ് മരിച്ചത്. ഇന്നലെ രാത്രി കോതമംഗലം കളപ്പാറയിലാണ് അപകടം. വിജില്‍ ഓടിച്ച ഓട്ടോറിക്ഷയിലേക്ക് മ്ലാവ് വന്ന് ഇടിക്കുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
അപകടത്തില്‍പെട്ടയാളുമായി ആശുപത്രിയിലേക്കു പോകുംവഴിയായിരുന്നു അപകടം. ഓട്ടോ വിജിലിന്റെ ദേഹത്തേക്കാണ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൂടെയുണ്ടായവര്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
Young man dies after being hit by a sambar deer in auto in Kothamangalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





