07
Feb 2024
Wed
07 Feb 2024 Wed
young pakistan tennis player collapsed and dies

പാകിസ്താനി ടെന്നിസ് താരം കുഴഞ്ഞുവീണുമരിച്ചു. സൈനബ് അലി നഖ് വി(17) ആണ് മരിച്ചത്. ഐടിഎഫ് ജൂനിയര്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശീലന സെഷന്‍ കഴിഞ്ഞ് മുറിയിലെത്തിയ സൈനബ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. (young pakistan tennis player collapsed and dies)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സൈനബിനോടുള്ള ആദരസൂചകമായി ഐടിഎഫ് ഇവന്റിലെ മത്സരങ്ങള്‍ മാറ്റിവച്ചതായി പാകിസ്താന്‍ ടെന്നിസ് ഫെഡറേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക