25
Jun 2025
Fri
25 Jun 2025 Fri
young woman arrested for stealing gold from husband' s home

ഭര്‍തൃ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചതിന് യുവതി പിടിയില്‍. ആലപ്പുഴ പുതുപ്പള്ളി തെക്ക് മുറിയില്‍ നെടിയത്ത് വീട്ടില്‍ ഗോപിക ആണ് പിടിയിലായത്. പനക്കുളത്ത് സ്വദേശി സാബു ഗോപാലന്റെ വീട്ടില്‍ നിന്ന് പതിനാലര പവന്‍ സ്വര്‍ണം മോഷണം പോയ കേസില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ഗോപിക പിടിയിലാവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാബുവിന്റെ മകന്റെ ഭാര്യയാണ് പിടിയിലായ ഗോപിക. കിടപ്പുമുറിയിലെ കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന പതിനാലര പവന്‍ സ്വര്‍ണമാണ് യുവതി മോഷ്ടിച്ചത്. 2024 മെയ് 10നാണ് കേസിന് ആസ്പദമായ സംഭവം.

കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന പതിനാലര പവന്‍ സ്വര്‍ണം മോഷണം പോയതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 3ന് സമാന സംഭവം ആവര്‍ത്തിച്ചപ്പോഴാണ് ഗോപിക പിടിയിലാകുന്നത്. ലോക്കറില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്ന 11 പവന്‍ സ്വര്‍ണം തിരികെ എടുത്തുകൊണ്ടുവരുമ്പോള്‍ നഷ്ടപ്പെട്ടതായി ഗോപിക പരാതി നല്‍കി.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണം താന്‍ എടുത്തതാണെന്ന് ഗോപിക സമ്മതിക്കുകയായിരുന്നു. വീട്ടിലെത്തിച്ചു നടത്തിയ പരിശോധനയില്‍ ഭര്‍തൃവീട്ടില്‍ ഒളിപ്പിച്ചുവച്ച സ്വര്‍ണം യുവതി എടുത്തു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഒരു വര്‍ഷം മുമ്പ് കാണാതായ സ്വര്‍ണം എടുത്തത് താനാണെന്നും ബന്ധുവിന്റെ സഹായത്തോടെ ഇതു വിറ്റുവെന്നും ഗോപിക വെളിപ്പെടുത്തുന്നത്.

കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ സി ഐ അരുണ്‍ ഷാ, എസ് ഐ രതീഷ് ബാബു, എഎസ്‌ഐ ജീജാദേവി, പൊലീസുദ്യോഗസ്ഥനായ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ: ലോട്ടറിയടിച്ച 30 കോടി രൂപ നിക്ഷേപിച്ചത് കാമുകിയുടെ അക്കൗണ്ടില്‍; പിന്നാലെ യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി