10
Sep 2023
Fri
10 Sep 2023 Fri

കോട്ടയം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ യുവതിയുടെ കൈ അറ്റു. കടുത്തുരുത്തി വെള്ളാശേരി ശ്രീശൈലത്തിൽ തീർഥ(20)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെവീണ് ട്രാക്കിനിടയിൽപ്പെട്ട് യുവതിയുടെ കൈ അറ്റു പോവുകയായിരുന്നു.

കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നിച്ചേർക്കാനുള്ള അടിയന്തര ശസ്ത്രക്രിയകൾ തുടങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക