14
Dec 2024
Mon
14 Dec 2024 Mon
Dhyan sreenivasan

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നല്‍കുന്ന മിക്ക അഭിമുഖങ്ങളും വൈറലാണ്. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധ്യാന്‍ നല്‍കിയ അഭിമുഖത്തില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ നടയി കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാജ പ്രൊഫൈലുകളെ കുറിച്ചുള്ള ചോദ്യത്തിന് ധ്യാന്‍ ഒരുദാഹരണം പറയുകയാണ്. ‘അടുത്തിടെ കേട്ട ഒരു കാര്യമാണ്, എത്രത്തോളം സത്യമാണെന്ന് അറിയില്ല. ഒരു സൂപ്പര്‍സ്റ്റാര്‍ നടി, അവര്‍ക്ക് ഫേക്ക് ഐ.ഡി ഉണ്ട്. അതിലൂടെ പഴയ നടിമാരൊക്കെ തിരിച്ചു വരുന്നതായ പോസ്റ്റുകള്‍ക്കു താഴെ കമന്റ് ചെയ്യും. നീ പോടി അവിടുന്ന് നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ, എന്ന തരത്തിലുള്ള കമന്റുകളാണ് ഇടുന്നത്. പക്ഷേ ഇവരൊക്കെ കൂട്ടുകാരുമാണത്രേ.

‘ചിലര്‍ നമ്മുടെ കൂടെയുണ്ടെന്ന് തോന്നും. നമ്മളെ കാണുമ്പോള്‍ നല്ല അഭിപ്രായങ്ങളൊക്കെ പറയും. പക്ഷേ ഒന്നിങ്ങ് മാറുമ്പോഴാണ് ശരിക്കുമുള്ള സ്വഭാവം കാണിക്കുക. മാത്രമല്ല ഫേക്ക് ഐ.ഡികള്‍ ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ക്ക് ആണെന്നാണ് തോന്നുന്നത്’ എന്നാണ് ധ്യാന്‍ അഭിമുഖത്തിനിടെ പറയുന്നത്.

ജാങ്കോ സ്‌പേസ് ടിവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ തുറന്നുപറച്ചില്‍. അഭിമുഖത്തിലെ ഈ ഭാഗം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഭിമുഖത്തിന് പിന്നാലെ ആ സൂപ്പര്‍ സ്റ്റാര്‍ നടി ആരാണെന്ന ചര്‍ച്ചയും പൊടിപൊടിക്കുകയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക