
പാലക്കാട്: ലൈംഗിക ആരോപണം നേരിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചു. യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് രാജി. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. അതേസമയം എംഎല്‍എ സ്ഥാനത്ത് അദ്ദേഹം തുടരും. രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്തിന് കൈമാറി. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
![]() |
|
ആരോപണം ഉന്നയിച്ച നടി തന്റെ അടുത്ത അടുത്ത സുഹൃത്താണെന്നും രാഹുല്‍ അവകാശപ്പെട്ടു. നടി തന്നെ കുറിച്ചാണ് പറഞ്ഞതെന്ന് താന്‍ കരുതുന്നില്ല. അവര്‍ ഇപ്പോഴും തന്റെ അടുത്ത സുഹൃത്ത് തന്നെയാണ്. ആരോപണങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലും ഈ നിമിഷം വരെ രാജിവയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും അതുകൊണ്ട് രാജിവെക്കുകയാണെന്നും മറിച്ച് കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നത്. രാജ്യത്തെ നിയമസംവിധാനത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി ഒരുകാര്യവും താന്‍ ചെയ്തിട്ടില്ല. പരാതി ആര്‍ക്കും കൊടുക്കാം. പരാതി ചമയ്പ്പിക്കാനും പറ്റും. രാജ്യത്ത് കോടതിയും നീതിന്യായ സംവിധാനങ്ങളുമുണ്ട്. ഗര്‍ഭച്ഛിദ്രം സംബന്ധിച്ച പരാതി ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?- അദ്ദേഹം ചോദിച്ചു.
Youth Congress state president Rahul Mangkootathil resigns after facing sexual harassment allegations