15
May 2023
Mon
15 May 2023 Mon

ചെന്നൈ: വിവാഹ ചടങ്ങിൽ നൽകാൻ പാചകം ചെയ്ത ചൂട് രസത്തിന്റെ പാത്രത്തിൽ വീണ് ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

21കാരനായ യുവാവാണ് തിളച്ച രസം പാത്രത്തിൽ അബദ്ധത്തിൽ‍ വീണ് പൊള്ളലേറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു കാറ്ററിങ് സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന കോളജ് വിദ്യാർഥിയാണ് മരിച്ച യുവാവ്.

കഴിഞ്ഞയാഴ്ച ഒരു വിവാഹ ചടങ്ങിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവമെന്ന് വീട്ടുകാർ പറഞ്ഞു. രസം ഇരുന്ന പാത്രത്തിലേക്ക് യുവാവ് വീഴുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഞായറാഴ്ച മരിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക