11
Dec 2024
Sun
11 Dec 2024 Sun
prof. Jeffry Hinton

ലണ്ടന്‍: സാങ്കേതികവിദ്യയിലെ അതിവേഗത്തിലുള്ള വളര്‍ച്ച വലിയ അപകടം സൃഷ്ടിച്ചേക്കുമെന്ന് പ്രമുഖ ശാസ്ത്രജ്ഷന്‍. (Artificial intelligence could cause human extinction within 30 years, says ‘godfather’ of AI) അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ നിര്‍മിത ബുദ്ധി മനുഷ്യരുടെ വംശനാശത്തിന് വഴിവെക്കാനുള്ള സാധ്യത 10 മുതല്‍ 20 ശതമാനം വരെയാണെന്ന് പ്രമുഖ ബ്രിട്ടീഷ്-കനേഡിയന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും നിര്‍മിത ബുദ്ധിയുടെ ‘ഗോഡ്ഫാദര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭയുമായ പ്രഫസര്‍ ജെഫ്രി ഹിന്റണ്‍ അഭിപ്രായപ്പെട്ടു.

whatsapp നിര്‍മിത ബുദ്ധി 30 വര്‍ഷത്തിനുള്ളില്‍ മനുഷ്യരുടെ വംശനാശത്തിന് കാരണമായേക്കുമെന്ന് എഐയുടെ 'ഗോഡ്ഫാദര്‍'
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എ.ഐയിലെ പ്രവര്‍ത്തനത്തിന് ഈ വര്‍ഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച പ്രൊഫസര്‍ ഹിന്റണ്‍, സാങ്കേതിക വിദ്യ മനുഷ്യരാശിക്ക് വിനാശകരമായ ഫലമുണ്ടാക്കാന്‍ 10 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു മുമ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍, ബി.ബി.സി റേഡിയോ 4ന്റെ പ്രോഗ്രാമില്‍, ഈ സാധ്യത 20 ശതമാനം വരെ’ വര്‍ധിച്ചു എന്ന് അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചു.

ഈ മേഖലയിലെ മിക്ക വിദഗ്ധരും ചിന്തിക്കുന്നത് ഒരുപക്ഷേ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യരേക്കാള്‍ മിടുക്കരായ എ.ഐകളെ തങ്ങള്‍ക്ക് വികസിപ്പിക്കാനാവുമെന്നാണ്. ഇത് വളരെ ഭയാനകമായ ഒരു ചിന്തയാണ്. വികസനത്തിന്റെ തീവ്രത വളരെ വേഗമേറിയതാണ്. താന്‍ പ്രതീക്ഷിച്ചതിലും എത്രയോ വേഗത്തിലാണെന്നും ഹിന്റണ്‍ പറഞ്ഞു.

സാങ്കേതികവിദ്യയുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണവും അദ്ദേഹം ആവശ്യപ്പെട്ടു. ‘അദൃശ്യമായ കരങ്ങള്‍ നമ്മെ സുരക്ഷിതരാക്കുകയില്ല എന്നതാണ് എന്റെ ആശങ്ക. അതിനാല്‍ വന്‍കിട കമ്പനികളുടെ ലാഭലക്ഷ്യത്തിന് ഇതിനെ വിടുന്നത് അവരത് സുരക്ഷിതമായി വികസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പര്യാപ്തമല്ല. സുരക്ഷയെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ ആ വലിയ കമ്പനികളെ നിര്‍ബന്ധിക്കുന്ന ഒരേയൊരു കാര്യം സര്‍ക്കാര്‍ നിയന്ത്രണമാണ് -അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ബുദ്ധിശക്തിയുള്ളവരെ അത് കുറഞ്ഞവരാല്‍ നിയന്ത്രിക്കപ്പെടുന്നതിന്റെ എത്ര ഉദാഹരണങ്ങള്‍ നിങ്ങള്‍ക്കറിയാം വളരെ കുറച്ച് ഉദാഹരണങ്ങളേയുള്ളൂ. അമ്മയും കുഞ്ഞും ഉണ്ട്. പക്ഷെ, അമ്മയെ നിയന്ത്രിക്കാന്‍ കുഞ്ഞിനെ അനുവദിക്കുന്നവിധം പരിണാമം വളരെയധികം സംഭവിച്ചു. അതിശക്തമായ എ.ഐ സംവിധാനങ്ങളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇനി മനുഷ്യര്‍ കൊച്ചുകുട്ടികളെപ്പോലെയായിരിക്കുമെന്ന് ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസര്‍ കൂടിയായ ഹിന്റണ്‍ പറഞ്ഞു.

നിയന്ത്രണമില്ലാത്ത എ.ഐയുടെ വികാസം സൃഷ്ടിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് കൂടുതല്‍ തുറന്ന് സംസാരിക്കുന്നതിനായി ഗൂഗ്‌ളിലെ ജോലിയില്‍ നിന്ന് രാജിവെച്ചതിനു പിന്നാലെ ഹിന്റണ്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

‘മോശം അഭിനേതാക്കള്‍’ മറ്റുള്ളവരെ ദ്രോഹിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചേക്കുമെന്ന ആശങ്കയും അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി. സാങ്കേതികവിദ്യയെക്കുറിച്ചുള്ള തന്റെ പ്രവര്‍ത്തനം ആദ്യമായി ആരംഭിച്ചപ്പോള്‍ ഭാവിയില്‍ ഒരു ഘട്ടത്തില്‍ നമ്മള്‍ ഇവിടെയെത്തുമെന്ന് താന്‍ കരുതിയിരുന്നതായും ഹിന്റണ്‍ പറഞ്ഞു: