പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നു ദിവസത്തിനിടെ പിടികൂടിയത് 10 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ. സർജിക്കൽ വാർഡിൽ നിന്ന് എട്ട് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് പുതുതായി കണ്ടെത്തിയത്. ജീവനക്കാരും ജില്ലാ ട്രോമ കെയർ പ്രവർത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വാർഡ് താൽകാലികമായി അടച്ചു.
|
ഈ വാർഡിൽ കിടത്തി ചികിത്സയിൽ ഉണ്ടായിരുന്ന എട്ട് രോഗികളെ മെഡിക്കൽ വാർഡിലേക്ക് മാറ്റി. സർജിക്കൽ വാർഡിൻറെ പിൻവശം കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ നിന്നാണ് പാമ്പിൻ കുഞ്ഞുങ്ങൾ വാർഡിലേക്ക് എത്തിയതെന്നാണ് നിഗമനം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





