26
Nov 2026
Thu
26 Nov 2026 Thu
Murder Accused On The Run For 18 Years Arrested In UAE

18 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ സിബിഐ സഹകരണത്തോടെ യുഎഇയിൽ നിന്ന് പൊക്കി കേരള പോലീസ്. സുജിത് കുമാർ ആണ് പിടിയിലായത്. ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന സുജിത് കുമാറിനെ ബുധനാഴ്ചയാണ് കൊച്ചിയിലെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2008ൽ മുൻ വൈരാഗ്യത്തെത്തുടർന്നാണ് സുജിത് കുമാറും കൂട്ടാളികളും ചേർന്ന് ഒരാളെ ആക്രമിച്ചതെന്ന് സിബിഐ വ്യക്തമാക്കി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന സുജിത് കുമാറിനെ കണ്ടെത്താൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. ഇന്റർപോൾ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുഎഇ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

തുടർന്ന് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താൻ യുഎഇ അധികൃതർ തീരുമാനിക്കുകയായിരുന്നു. സിബിഐയുമായി ഏകോപനം നടത്തി കേരള പൊലീസിന്റെ പ്രത്യേക സംഘം യുഎഇയിലെത്തി പ്രതിയെ ഏറ്റുവാങ്ങി.

2019 മുതൽ ഇന്റർപോളിന്റെ സഹായത്തോടെ വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന 300ലധികം പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക