04
Jan 2026
Thu
04 Jan 2026 Thu
10 soldiers dies in Kashmir vehicle accident

കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്ക്. ദോഡ ജില്ലയില്‍ ഭാദേര്‍വാ-ചമ്പ റോഡില്‍ 200 അടിയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ആര്‍മി വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികരെ ഉദംപൂര്‍ സൈനിക ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു.

ALSO READ: അവധിക്കു നാട്ടിലെത്തിയ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു