01
Aug 2023
Sun
01 Aug 2023 Sun

അസമിലെ BJP MPയുടെ വീട്ടില്‍ 10 വയസുകാരന്റെ മൃതദേഹം; ജോലിക്കാരിയുടെ മകനെ കണ്ടത് തൂങ്ങിമരിച്ച നിലയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുവാഹതി: അസമിലെ ബിജെപി നേതാവും എം.പിയുമായ രാജ്ദീപ് റോയിയുടെ വീട്ടില്‍ 10 വയസുകാരന്റെ മൃതദേഹം. രാജ്ദീപ് റോയിയുടെ സില്‍ച്ചാറിലെ വീട്ടില്‍ പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.

എംപിയുടെ വീട്ടിലെ ജോലിക്കാരിയുടെ മകനാണ് മരിച്ചത്. അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥി അമ്മയ്ക്കും സഹോദരിക്കും ഒപ്പം എംപിയുടെ വീട്ടിലാണ് വര്‍ഷങ്ങളായി താമസം. കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും 10 വയസ്സുള്ള കുട്ടി എങ്ങിനെ തനിച്ച് ആത്മഹത്യ ചെയ്തുവെന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

വിഡിയോ ഗെയിം കളിക്കാന്‍ കുട്ടി അമ്മയോട് നിരന്തരം മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുമായിരുന്നു. ഫോണ്‍ നല്‍കാതിരുന്നതിലുള്ള ദേഷ്യത്തിലാകാം കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

അമ്മയും സഹോദരിയും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് സംഭവം. തിരിച്ചു വന്നപ്പോള്‍ മുറി ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തിയാണ് മുറി തള്ളിത്തുറന്നത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

10-year-old boy’s body found in Assam BJP MP’s home