28
May 2024
Sat
28 May 2024 Sat
10 year old girl dies due to fever in Idukki

ഇടുക്കി ഏലപ്പാറയിൽ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ് – ശാരദാ ദമ്പതികളുടെ മകൾ അതുല്യ ആണ് മരിച്ചത്. ഒരാഴ്ചയായി കുട്ടിക്ക് പനിയായിരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.(10 year old girl dies due to fever in Idukki)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനിബാധയെ തുടർന്ന് വെള്ളിയാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പനി കൂടിയതോടെ ആശുപത്രിയിൽ കൊണ്ടുവരികയും പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.