തിരുവനന്തപുരം: ചീമേനിയില്‍ 100 മെഗാവാട്ടിന്റെ സൗരോര്‍ജ പാര്‍ക്ക് നിര്‍മാണത്തിന് ഉടന്‍ തുടക്കമാവും. (100 MW solar park coming up at Chimeni; Purapura solar capacity will be increased to 3000 MW) കാസര്‍കോട് 100 മെഗാവാട്ട് സോളാര്‍ പാര്‍ക്കില്‍ അധികമായി അഞ്ചു മെഗാവാട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരികയാണ്.
|
ഇതിനുപുറമേ ഫ്‌ലോട്ടിങ് സോളാര്‍ പദ്ധതികള്‍ സ്ഥാപിച്ച് 400 മെഗാവാട്ട് കണ്ടെത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 500 മെഗാവാട്ടിന്റെ സോളാര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് 2500 കോടി രൂപ ചെലവ് വരും.
ആറുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 10000 മെഗാവാട്ടിനോട് അടുക്കുമെന്നാണ് കരുതുന്നത്. നിലവില്‍ സംസ്ഥാനത്തെ ഉല്‍പാദനശേഷി 3800 മെഗാവാട്ട് ഉണ്ടെങ്കിലും 2000 മെഗാവാട്ടില്‍ താഴെ മാത്രമാണ് ലഭ്യമാകുന്നത്. ഇന്ത്യയില്‍ റൂഫ് സോളാറില്‍ മൂന്നാമതാണ് സംസ്ഥാനം. പുരപ്പുറ നിലയങ്ങളില്‍നിന്നും ഏകദേശം 900 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്. വരുന്ന ആറുവര്‍ഷത്തില്‍ പുരപ്പുറ സോളാര്‍ ശേഷി 3000 മെഗാവാട്ടായി ഉയര്‍ത്തും. സോളാര്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജനറേഷന്‍ നികുതി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
പകല്‍ സമയത്ത് അധികമായി ലഭിക്കുന്ന സൗരോര്‍ജ വൈദ്യുതി ഉപയോഗപ്പെടുത്തി രാത്രി കാലങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ സാധ്യതകളും അടിയന്തര പ്രാധാന്യത്തോടെ പരിശോധിച്ചു വരികയാണ്. സംസ്ഥാനത്ത് 5000 മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് സാധ്യമാണ്. ഇതില്‍ മഞ്ഞപ്പാറ (30 മെഗാവാട്ട്), മുതിരപ്പുഴ (100 മെഗാവാട്ട്) പദ്ധതികള്‍ക്ക് ഇതിനകം സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.





