04
Jan 2025
Tue
04 Jan 2025 Tue
100 RUPEE INDIAN HAJJ NOTE sold

ന്യൂഡല്‍ഹി: ലണ്ടനില്‍ നടന്ന ലേലത്തില്‍ ഇന്ത്യന്‍ നൂറ് രൂപക്ക് കിട്ടിയത് അരക്കോടി രൂപ. (100 rupee Indian hajj note sold at auction for half a crore; What is special about this note?) എന്നാല്‍, നിങ്ങളുടെ കൈയിലിരിക്കുന്ന നോട്ട് ഇങ്ങിനെ വില്‍ക്കാമെന്ന് കരുതി സന്തോഷിക്കേണ്ട. ഈ നോട്ടിനൊരു പ്രത്യേകതയുണ്ട്. 1950-കളില്‍ ഇന്ത്യ പുറത്തിറക്കിയ ‘ഹജ് നോട്ട്’എന്ന സീരീസില്‍പ്പെടുന്ന നൂറ് രൂപയ്ക്കാണ് ലേലത്തില്‍ വച്ചപ്പോള്‍ 56 ലക്ഷം രൂപ ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹജ് തീര്‍ഥാടനത്തിനായി ഇന്ത്യയില്‍ നിന്ന് പോകുന്നവര്‍ക്ക് സൗദി അറേബ്യയില്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ നോട്ടുകള്‍ അക്കാലത്തെ സാധാരണ നൂറുരൂപ നോട്ടുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ‘HA’ എന്ന സീരീസിലാണ് നോട്ടുകളുടെ നമ്പര്‍ ആരംഭിച്ചിരുന്നത്.

ഇന്ത്യന്‍ കറന്‍സികളില്‍ നിന്ന് നിറത്തിലും രൂപത്തിലുമൊക്കെ ഏറെ മാറ്റമുണ്ടായിരുന്നു ഈ 100 രൂപ നോട്ടിന്. 1970 കളോടെ ഈ നോട്ടുകള്‍ പുറത്തിറക്കുന്നത് നിര്‍ത്തി.

ALSO READ: ഫാഷിസത്തിന് വെട്ടാന്‍ പാകത്തില്‍ നമ്മുടെ തലപിടിച്ച് കൊടുക്കുന്നവരെ മുസ്ലിം സമുദായം പടിക്കുപുറത്ത് നിര്‍ത്തണം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

അതുകൊണ്ടുതന്നെ കറന്‍സികള്‍ ശേഖരിക്കുന്നവരുടെ കൈയില്‍ അപൂര്‍വമായാണ് ഈ നോട്ട് കാണാന്‍ കഴിയുക. വലിയ വിലനല്‍കിയാല്‍ മാത്രമെ ഇന്ന് അത് സ്വന്തമാക്കാന്‍ കഴിയുകയുള്ളു.

ഇന്ത്യ പുറത്തിറക്കിയതാണെങ്കിലും ഇന്ത്യയില്‍ ഇതു ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. സൗദി അറേബ്യയില്‍ മാത്രമാണ് ഇത് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. ലേലത്തില്‍ ഇത്രയും തുക കൊടുത്ത് നോട്ട് സ്വന്തമാക്കിയത് ആരാണെന്ന് വ്യക്തമല്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക