15
Sep 2024
Sun
15 Sep 2024 Sun
grandma birthday

കേക്ക് മുറിച്ചും മെഴുകുതിരി കത്തിച്ചും വമ്പന്‍ പാര്‍ട്ടികള്‍ നടത്തിയും ജന്മദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍, ബ്രിട്ടനിലെ ഒരു മുത്തശ്ശിയുടെ ജന്മദിനം ശരിക്കും വറൈറ്റിയായി. (102-year-old grandmother’s birthday celebration goes viral) ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായ മാനെറ്റ് ബെയ്ലിയുടെ പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറുപ്പക്കാര്‍ക്കു പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു പിറന്നാള്‍ ആഘോഷമാണ് 102 കാരിയായ മാനെറ്റ് ബെയ്ലി നടത്തിയത്. പിറന്നാള്‍ ആഘോഷത്തിലൂടെ ചരിത്രം തന്നെ സൃഷ്ടിച്ചു സഫോക്കില്‍ നിന്നുള്ള സൈനിക വിദഗ്ധയായ മാനെറ്റ് ബെയ്ലി. ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ സ്‌കൈ ഡൈവര്‍ എന്ന റെക്കോര്‍ഡ് ആണ് മാനെറ്റ് ബെയ്ലി തന്റെ പിറന്നാള്‍ ആഘോഷത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിലെ വിമന്‍സ് റോയല്‍ നേവല്‍ സര്‍വീസില്‍ സേവനം അനുഷ്ടിച്ച വ്യക്തി ആണ് മാനെറ്റ് ബെയ്ലി. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടത്തിയ ഈ സ്‌കൈ ഡൈവിംഗ്, മുത്തശ്ശിയെ സംബന്ധിച്ച് വെറും കടല മിഠായി കൊറിക്കുന്ന പോലേയെ ഉള്ളു.

ALSO READ: നാളെ മുതൽ കോഴിക്കോടിൻ്റെ മുഖം മാറും; കോഴിക്കോട്ടെ Lulu Mall ഉദ്ഘാടനം നാളെ; മറ്റ് ലുലു മാളുകളെ വെല്ലുന്ന സൗകര്യം

മാത്രമല്ല ഇതിനു മുന്‍പും ഇത്തരത്തിലുള്ള സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആള്‍ കൂടിയാണ് മാനെറ്റ്. തന്റെ നൂറാം ജന്മദിനത്തിന് 130 മൈല്‍ വേഗതയില്‍ ഫെരാരി കാര്‍ ഓടിച്ചു കൊണ്ടായിരുന്നു അമ്മൂമ്മ ഇതിന് മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായാണ് മാനെറ്റ് ഇപ്പോള്‍ ഈ സ്‌കൈ ഡൈവിംഗ് നടത്തിയത്. ഏകദേശം 7000 അടി ഉയരത്തില്‍ നിന്നാണ് ബെയ്ലി ആകാശത്തില്‍ നിന്നും താഴേക്കു ചാടിയത്.

ആര്‍മിയിലെ സേവനം അവസാനിച്ചതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാനെറ്റ് ബെയ്ലി തന്റെ ജീവിതം മാറ്റിവെച്ചത്. ഇപ്പോള്‍ നടത്തിയ ഈ പ്രകടനത്തിലൂടെ നാട്ടില്‍ തന്നെയുള്ള മൂന്ന് പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് വേണ്ടി 10,000 പൗണ്ടിലധികം സ്വരൂപിക്കാനും മാനെറ്റ് ബെയ്ലിയ്ക്ക് സാധിച്ചു.

ALSO WATCH