കോഴിക്കോട്: മലബാറിലെ ഷോപ്പിംഗ് അനുഭവങ്ങൾക്ക് പുതിയ മാനം രചിച്ചു കോഴിക്കോട് ലുലുമാൾ തുറക്കുന്നു. (Kozhikode Lulu Mall Inauguration tomorrow). മാങ്കാവിൽ മൂന്നര ലക്ഷം സ്‌ക്വയർഫീറ്റിൽ ഒരുങ്ങിയ ലുലുമാൾ നാളെയാണ് തുറക്കുക. മൂന്ന് നിലകളിലുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. രാവിലെ 11മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയതായി മാനേജ്മെൻ്റ് അറിയിച്ചു.
|
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ മികച്ച ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയും സജ്ജമാണ്. ഒന്നര ലക്ഷം സ്‌ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്നു എന്നതാണ് പ്രത്യേകത.
മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങൾ മുതൽ മലബാറിലെ കാർഷിക ഉൽപ്പന്നങ്ങൾ വരെ
മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങൾ മുതൽ മലബാറിലെ കാർഷിക മേഖലയിൽ നിന്നുള്ള പഴം, പച്ചക്കറി പാൽ ഉത്പന്നങ്ങൾ വരെ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. വിവിധകോണുകളിൽ നിന്നുള്ള വ്യത്യസ്ത ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ലഭിക്കും പലവ്യഞ്ജനങ്ങൾ, മത്സ്യം, ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്.
ഹോട്ട് ഫുഡ്, ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും കൂടാതെ, വീട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോറും ഒരുക്കിയിട്ടുണ്ട്. 500ൽ അധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള Food Court ആണ് മറ്റൊരു ആകർഷകം.
1800 വാഹനങ്ങൾ സുഗമമായി പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്.

3.5 ലക്ഷം ചതുരശ്ര അടിയില്‍
കോഴിക്കോട് മാങ്കാവില്‍ ആണ് ലുലു മാള്‍ സ്ഥിതിചെയ്യുന്നത്. കോഴിക്കോട് മാള്‍ 3.5 ലക്ഷം ചതുരശ്ര അടിയില്‍ ആണ് വ്യാപിച്ചുകിടക്കുന്നത്. മൂന്ന് നിലകളിലായി ഷോപ്പിങ് സൗകര്യമുണ്ട്. 1.5 ലക്ഷം ചതുരശ്ര അടി വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, 400 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 16 വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകള്‍, പാന്‍ ഏഷ്യന്‍ റെസ്റ്റോറന്റ്, കുട്ടികള്‍ക്കുള്ള ഗെയിമിങ് അരീന എന്നിവയും ഉള്‍പ്പെടുന്നു.
ലുലു മാളില്‍ എല്ലാ ബ്രാന്‍ഡുകളും ലഭ്യമാണെന്നും ഫിറ്റ് ഔട്ടുകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ലുലു മാള്‍സ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. കോഴിക്കോട് ലുലു മാളിന്റെ ഗംഭീരമായ ഉദ്ഘാടനത്തിനായി കാത്തിരിക്കൂ, സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവിക്കൂ!’ ലുലു മാള്‍സ് ഇന്ത്യ ലിങ്ക്ഡ്ഇനില്‍ കുറിച്ചിരുന്നു.
ലൊക്കേഷന്‍
കോഴിക്കോടെ മങ്കാവില്‍ മാവൂര്‍ റോഡിന് സമീപമാണ് ലുലു ഗ്രൂപ്പിന്റെ 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വന്‍ മാള്‍ ഉയര്‍ന്നത്. കോഴിക്കോട് സൈബര്‍ പാര്‍ക്ക്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
Kozhikode Lulu Mall Inauguration
അടുത്തത് മലപ്പുറത്ത്
ഇതോടൊപ്പം മലപ്പുറം പെരിന്തല്‍മണ്ണയിലെ ലുലു മാളും പ്രവര്‍ത്തനത്തിനൊരുങ്ങുകയാണ്. 3.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മാള്‍ ആണ് ഇവിടെ ഒരുങ്ങുന്നത്. പാലക്കാട് റോഡില്‍ മൂന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ആകെ നാല് നിലകളിലായാണ് മാള്‍ നിര്‍മാണം നടക്കുക. 600 പേര്‍ക്ക് ഒരുമിച്ചിരിക്കാവുന്ന ഫുഡ് കോര്‍ട്ട് മാളിന്റെ ഭാഗമാണ്.
ജില്ലയിലെ തന്നെ തിരൂരിലും മാളിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. തിരൂരില്‍ കുറ്റിപ്പുറം റോഡില്‍ തൃക്കണ്ടിയൂര്‍ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് മാള്‍ നിര്‍മാണം നടക്കുന്നത്. ഇതിന്റെ ഉദ്ഘാടനവും വൈകാതെ ഉണ്ടാകും.

Kozhikode Lulu Mall Inauguration
ഇന്ത്യയിലെ വലിയ ലുലു മാള്‍ ഏത്
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ പ്രവര്‍ത്തിക്കുന്നത് നിലവില്‍ തിരുവനന്തപുരത്താണ്. 2,000 കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് തിരുവനന്തപുരത്തെ മാള്‍ നിര്‍മ്മിച്ചത്. ഇതില്‍ 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ഇതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിലും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ലുലു അബുദാബായില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ലുലു മാളുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
Apart from Lulu Hypermarket, Lulu Fashion Store and Lulu Connect, the best indoor gaming center Funtura is also set up. One and a half lakh square feet, Lulu Hypermarket is unique in that it brings together the best products from different parts of the world under one roof.


