14
Jan 2026
Sun
14 Jan 2026 Sun
11 year old boy injured in blast in Ottappalam

പാലക്കാട് ഒറ്റപ്പാലത്ത് പന്നിപ്പടക്കം പൊട്ടി 11കാരന് ഗുരുതര പരിക്ക്. ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം. ശ്രീഹര്‍ഷിനാണ് കാലിന് പരിക്കേറ്റത്. കുട്ടികള്‍ നടന്നു പോകുന്നതിനിടെയാണ് ശ്രീഹര്‍ഷ് അബദ്ധത്തില്‍ പന്നിപ്പടക്കത്തില്‍ ചവിട്ടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: അബൂദബിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്നു കുട്ടികളടക്കം നാലു മരണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക