09
Aug 2023
Thu
09 Aug 2023 Thu

കണ്ണൂര്‍: ഓണാഘോഷപരിപാടി കാണാന്‍ പോകവെ കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചേപ്പറമ്പ് കാനപ്പുറത്തെ നഗരസഭയിലെ ഡ്രൈവര്‍ ഹരിയുടെയും ഹരിതകര്‍മസേനാംഗം ലിഷയുടെയും മകള്‍ ദൃശ്യ(11) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്രാടനാളിലായിരുന്നു അപകടം. സമീപവാസിയായ അധ്യാപകന്‍ ഓടിച്ചിരുന്ന കാറാണ് വിദ്യാര്‍ഥിനിയെ ഇടിച്ചത്. ക്ലബ് നടത്തുന്ന ഓണാഘോഷ പരിപാടികാണാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദൃശ്യ വ്യാഴം പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ചത്. നെടുങ്ങോം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.സഹോദരി: ശ്രേയ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക