11
Nov 2024
Sat
11 Nov 2024 Sat
11th Sharjah International Library Conference at SIBF 2024

അബൂദബി: നാല്‍പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി പതിനൊന്നാമത് ഷാര്‍ജ അന്താരാഷ്ട്ര ലൈബ്രറി കോണ്‍ഫറന്‍സ് നാളെ സമാപിക്കും. നവംബര്‍ 9നാണ് ദ്വിദിന സമ്മേളനത്തിന് തുടക്കമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസത്തിലും ലൈബ്രറി സയന്‍സിലും നിര്‍മിത ബുദ്ധിക്കുള്ള പങ്കിനെക്കുറിച്ച് നാന്നൂറിലേറെ ലൈബ്രറി പ്രൊഫഷണലുകളും ഐടി വിദഗ്ധരും ചര്‍ച്ചകള്‍ നടത്തും. ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് അല്‍ അമീരി ഏവരെയും കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്തു.

അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് തുടര്‍ച്ചയായ 11ാം വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര ലൈബ്രറി കോണ്‍ഫറന്‍സ് നടത്തുന്നതിനെയും പരിപാടിക്കെത്തിയവര്‍ പ്രശംസിച്ചു. ന്യൂ മെക്‌സിക്കോ യൂനിവേഴ്‌സിറ്റി ഡീനും അസോസിയേഷന്‍ ഓഫ് കോളജ് ആന്‍ഡ് റിസര്‍ച് ലൈബ്രറീസ് പ്രസിഡന്റുമായ ഡോ. ലിയോ എസും ചടങ്ങില്‍ സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക