2014ല്‍ മോദി സര്‍ക്കാരിന്റെ കടന്നു വരവോടെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം തീര്‍ത്തും പ്രതിരോധത്തിലായതായി ജോസി ജോസഫ്. കെഎല്‍എഫ് 26 വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍നിര മാധ്യമങ്ങളെയും സ്വതന്ത്ര മാധ്യമങ്ങളെയും ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കേരളത്തിലെ വന്‍ വ്യവസായ കുത്തകകളുടെ അഴിമതികള്‍ ചൂണ്ടിക്കാണിക്കാനോ വാര്‍ത്തയാക്കാനോ മുന്‍നിര മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. കാരണം ഇത്തരത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളാണ് മുന്‍നിര മാധ്യമങ്ങളുടെ വലിയൊരു വരുമാനം. മുന്‍നിരമാധ്യമങ്ങള്‍ ഈ വിധത്തില്‍ അവഗണിച്ച സന്ദര്‍ഭങ്ങളെകുറിച്ചും അദ്ദേഹം സംസാരിച്ചു. ജോസി ജോസഫും നിരഞ്ജന ഉണ്ണിക്കൃഷ്ണനും പങ്കെടുത്ത സെഷനില്‍ ശ്രീജിത്ത് ദിവാകരന്‍ മോഡറേറ്റര്‍ ആയിരുന്നു.
|
സമകാലീന ഇന്ത്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകളെക്കുറിച്ചും നിലനില്‍പ്പിനെ ക്കുറിച്ചുമുള്ള തുറന്ന ചര്‍ച്ചയ്ക്കാണ് വേദി സാക്ഷ്യം വഹിച്ചത്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന് ചോദ്യങ്ങള്‍ തുറന്ന് ചോദിക്കാനും ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കില്‍ അവ തേടി കണ്ടെത്താനും സാധിക്കണം. എന്നാല്‍, സമകാലീന ഇന്ത്യയില്‍ അതിനുള്ള വെല്ലുവിളികളാണ്
ഇത്തരം സാഹചര്യങ്ങളില്‍ പൊതുജനത്തിന് കൃത്യമായ വാര്‍ത്തകള്‍ എത്തിക്കാന്‍ സഹായിക്കുന്നത് സ്വതന്ത്ര മാധ്യമങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനവും വിജയകരവുമായ കഥ പറയുന്ന രീതി എന്നും മാധ്യമപ്രവര്‍ത്തനമാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ മാധ്യമ പ്രവര്‍ത്തനത്തിന് കൂടുതല്‍ കാലം നിലനില്‍പ്പ് ഉണ്ടാകും. ഇന്നത്തെ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും ജോസി ജോസഫ് പറഞ്ഞു.
ദേശീയ മാധ്യമങ്ങള്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് നല്‍കുന്ന പ്രാധാന്യം പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്ന് ശ്രീജിത്ത് ദിവാകരന്‍ അഭിപ്രായപ്പെട്ടു. ദിനം പ്രതി നടക്കുന്ന വാര്‍ത്തകള്‍ മാത്രം കേന്ദ്രീകരിച്ചു പ്രാദേശിക മാധ്യമങ്ങള്‍ ചുരുങ്ങി പോകുന്നു. കെ ജയചന്ദ്രനെ പോലുള്ള പ്രഗത്ഭരായ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ മലയാളത്തില്‍ എണ്ണത്തില്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: രക്തസാക്ഷി ഫണ്ടടക്കം അപഹരിച്ചെന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സിപിഐഎം





