27
Jun 2024
Fri
27 Jun 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹവേരി: കർണാടകയിലെ ഹവേരിയിൽ മിനി ബസ് ട്രക്കിലേക്ക് ഇടിച്ചു കയറി 13 തീർഥാടകർക്ക് ദാരുണ മരണം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശിവമോഗയിൽ നിന്ന് ബെല​ഗാവി യല്ലമ്മ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് മിനി ബസ് ഇടിക്കുകയായിരുന്നു. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.