30
Jan 2024
Mon
30 Jan 2024 Mon

പീഡനശ്രമം ചെറുത്തതിന് ആറുവയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച 14കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിൽ ഞായറാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവുകൾ നിറഞ്ഞ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

14കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൃത്യം സംബന്ധിച്ച കുറ്റസമ്മതം നടത്തിയത്. കുട്ടിയെ താൻ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയം കുട്ടി ബഹളം വച്ചതോടെ ഇഷ്ടികയ്ക്ക് തലയ്ക്കും മുഖത്തും ഇടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നും 14കാരൻ പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിച്ച വിവരം കുട്ടി പുറത്തുപറയുമെന്ന ഭയം മൂലമാണ് കൊലപാതകം നടത്തിയതെന്നും പ്രതി പറഞ്ഞു. അറസ്റ്റിലായ പ്രതിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ ശേഷം ദുർ​ഗുണ പരിഹാര പാഠശാലയിൽ അയച്ചു.