റെയില്‍വേ ട്രാക്കില്‍ നിന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 14കാരന്‍ ട്രെയിനിടിച്ചു മരിച്ചു. യുപിയിലാണ് സംഭവം. ബാരാബങ്കി സ്വദേശി ഫര്‍മാന്‍ ആണ് മരിച്ചത്. റീല്‍സ് എടുക്കുന്നതിനിടെ പാളത്തില്‍ നിന്ന ഫര്‍മാനെ തീവണ്ടി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഫര്‍മാന്റെ കൂട്ടുകാരനായിരുന്നു മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചിരുന്നത്.
|
ഫര്‍മാനും കൂട്ടുകാരും കൂടി ഘോഷയാത്ര കാണുന്നതിന് എത്തിയപ്പോഴായിരുന്നു റെയില്‍വേ ട്രാക്കില്‍ നിന്ന് റീല്‍സ് ചിത്രീകരിക്കാമെന്ന് തീരുമാനിച്ചതും വീഡിയോ എടുത്തതും. എന്നാല്‍ ഇതിനിടെ ഇതുവഴി വന്ന ട്രെയിന്‍ ഫര്‍മാന്റെ ജീവനെടുക്കുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





