മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരന് ദാരുണാന്ത്യം. ശിഹാബിന്റെ മകൻ ജുനൈദാണ് മരിച്ചത്. ഇന്ന് രാവിലെ പത്തേകാലോടെയായിരുന്നു അപകടം.
|
സുഹൃത്തുക്കളോടൊപ്പം വയലിൽ നിൽക്കുന്നതിനിടെയാണ് ജുനൈദിന് വൈദ്യുതാഘാതമേറ്റത്. സുഹൃത്തുക്കൾ കൺമുന്നിൽ നോക്കിനിൽക്കെയാണ് അപകടമുണ്ടായത്. ഷോക്കേറ്റ ഉടൻ തന്നെ കുട്ടി കുഴഞ്ഞുവീണു.
അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ ജുനൈദ് മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെന്നിയൂർ കെഎസ്ഇബി സെക്ഷന്റെ പരിധിയിലാണ് അപകടം നടന്നത്.
14കാരന്റെ അപ്രതീക്ഷിത മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



