27
Feb 2024
Thu
27 Feb 2024 Thu
14 year old girl dies during swimming practice in temple pond

തിരുവനന്തപുരം പിരപ്പന്‍ക്കോട്ട് ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ 14കാരി മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകള്‍ ദ്രുപിത ആണ് മരിച്ചത്. പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം.914 year old girl dies during swimming practice in temple pond)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീന്തല്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ദ്രുപിതയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പോത്തന്‍കോട് എല്‍വിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദ്രുപിത. നാലുവയസ് മുതല്‍ കുട്ടി നീന്തല്‍ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മെഡി.കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.