04
Jan 2026
Fri
04 Jan 2026 Fri
Indian couples found stabbed to death in Saudi

മലപ്പുറം കരുവാരക്കുണ്ടില്‍ പതിനാലുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു. സംഭവത്തില്‍ കുട്ടിയുടെ സുഹൃത്തായ 16കാരനെ പോലീസ് പിടികൂടി. ഇന്നലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാണ്ടിക്കാട് തൊടികപ്പലം റെയില്‍വേ ട്രാക്കിന് സമീപത്തു നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്‌കൂള്‍ പടിയില്‍ ബസ്സിറങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

പിടിയിലായ 16 കാരന്‍ കുറ്റസമ്മതം നടത്തി. സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം ചെയ്തതായി പ്രതി പോലീസിനോട് പറഞ്ഞു.

ALSO READ: സുജയ പാര്‍വതി റിപോര്‍ട്ടര്‍ വിടുന്നു; അടുത്ത താവളം ബിഗ് ടിവി