15
Oct 2024
Fri
15 Oct 2024 Fri
14-year-old girl who went missing from Thiruvampadi found Coimbatore railway station

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കോഴിക്കോട്ടെ തിരുവമ്പാടിയില്‍ നിന്നു കഴിഞ്ഞയാഴ്ച കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു.
ഒരാഴ്ച മുമ്പാണ് കുട്ടിയെ കാണാതായി എന്ന് കുടുംബം പരാതി നൽകിയത്. ഡാന്‍സ് ക്ലാസിനായി വീട്ടില്‍ നിന്നും പോയ കുട്ടിയെയാണ് കാണാതായത്. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

14-year-old girl who went missing from Thiruvampadi found Coimbatore railway station

നേരത്തേ കുട്ടിയെ കാണാനില്ലെന്ന്
പരാതിയുമായി ചെന്നപ്പോള്‍ വീട്ടുകാരെ കുറ്റക്കാരാക്കാന്‍ ശ്രമിച്ചെന്നു 14 കറിയുടെ മാതാവ് ആരോപിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഡാൻസ് പഠിക്കാൻ എന്നു പറഞ്ഞു സേക്ര ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി സഫ വീട്ടിൽ നിന്നും പോകുന്നത്. ഏറെ വൈകിയും വീട്ടിലെത്താതപ്പോൾ ആണ് കുടുംബം പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.

കുട്ടിയുടെ സഹോദരിയുടെ സുഹൃത്തായ ഇടുക്കി സ്വദേശി സഫയെ കടത്തിക്കൊണ്ടു പോയതാണെന്നു വീട്ടുകാർ സൂചിപ്പിച്ചിരുന്നു.

സഫയുടെ കയ്യിലുള്ള ഫോൺ അവസാനം ലൊക്കേഷൻ കാണിച്ചത് പാലക്കാട് ആയിരുന്നൂ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക