സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 15 സൈനികര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരതരം.
വെള്ളിയാഴ്ചയാണ് ഇറാന്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമ താവളത്തിനു നേരെ ആക്രമണം നടത്തിയത്. ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമ താവളം ആക്രമിച്ചത്.
|
ആക്രമണത്തിനിരയായ കെട്ടിടത്തിനുള്ളിലായിരുന്നു പരിക്കേറ്റ സൈനികര്‍ ഉണ്ടായിരുന്നത്. വ്യോമതാവളത്തിലുണ്ടായിരുന്ന റിഫ്യുവലിങ് വിമാനങ്ങളിലൊന്ന് പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും തകര്‍ത്തുവെന്ന് ഇറാന്റെ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഗാരി പറഞ്ഞു.
സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് 96 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വ്യോമതാവളം റോയല്‍ സൗദി വ്യോമസേനയും യുഎസ് സേനയും സംയുക്തമായാണ് ഉപയോഗിച്ചുവന്നിരുന്നത്.
ഇസ്രായേലും യുഎസും ചേര്‍ന്ന് തങ്ങളെ അകാരണമായി ആക്രമിക്കുന്നതിനു തിരിച്ചടിയായാണ് ഇറാന്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനു തുടക്കം കുറിച്ചത്.
ALSO READ: അന്തരീക്ഷ താപനില കൂടുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





