അപൂര്‍വരോഗം ബാധിച്ച് ആലപ്പുഴയില്‍ 15കാരന്‍ മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ ഗുരുദത്താണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് കുട്ടിയുടെ ജീവനെടുത്തത്. കുട്ടിക്ക് എലിപ്പനിയും ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റിപോര്‍ട്ടില്‍ പറയുന്നു.
|
നെഗ്‌ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ അണുബാധയ്ക്ക് കാരണം. നെഗ്‌ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയില്‍ മൂക്കിലൂടെ അണുക്കള്‍ ശരീരത്തിലെത്തുകയും തലച്ചോറിനെ ബാധിക്കുകയുമാണ് ചെയ്യുന്നത്.
സംസ്ഥാനത്ത് ഇതുവരെ അഞ്ചുപേരാണ് പലപ്പോഴായി ഈ രോഗം ബാധിച്ചുമരിച്ചതെന്ന് മന്ത്രിപറഞ്ഞു. രോഗം ബാധിച്ചാല് രക്ഷപ്പെടുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





