29
May 2023
Fri
29 May 2023 Fri

തൃശൂർ: ജില്ലയിൽ കാണാതായ പെൺകുട്ടിയുടേയും യുവാവിന്റേയും മൃതദേഹം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ മുരിങ്ങൂരിലാണ് സംഭവമുണ്ടായത്. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോ (22) എന്നിവരുടെ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ലിയോയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ രണ്ട് ദിവസം മുൻപ് വെള്ളിക്കുളങ്ങര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൊരട്ടി പൊലീസ് മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.