26
Jan 2024
Mon
26 Jan 2024 Mon

കേരളത്തില്‍നിന്ന് 16,776 പേര്‍ക്ക് ഹജ്ജിന് അവസരം, നറുക്കെടുപ്പ് ഇന്ന്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കഴില്‍ ഹജ്ജിന് പോകാന്‍ ഈ വര്‍ഷം അവസരം ലഭിച്ചത് 16,776 പേര്‍ക്ക്. കേരളത്തിന് ആദ്യമായാണ് ഇത്രയധികം ഹജ്ജ് ക്വാട്ട ലഭിക്കുന്നത്. അപേക്ഷകരില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാറ്റഗറയില്‍ ഉള്‍പ്പെട്ട 1,250 പേര്‍ക്കും മെഹ്‌റമില്ലാതെ അപേക്ഷകരായ (ലേഡി വിതൗട്ട് മഹ്‌റം) 3584 പേര്‍ക്കും നേരിട്ട് നറുക്കടെപ്പില്ലാതെ അവസരം ലഭിക്കും. ശേഷിക്കുന്ന 11,942 പേരെ നറുക്കെടുപ്പിലൂടെ കണ്ടെത്തും.

നറുക്കെടുപ്പ് ഇന്ന് രാവിലെ 11 മണി മുതല്‍ ഡല്‍ഹിയില്‍ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങള്‍ വൈകുന്നേരത്തോടെ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കവര്‍ നം ഉപയോഗിച്ച് നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനാവും.

കേരളത്തില്‍ ഈ വര്‍ഷം 24,784 പേരാണ് അപേക്ഷിച്ചത്. 8008 പേരാണ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.