23
Jan 2025
Thu
23 Jan 2025 Thu
Thrissur childrens home murder

തൃശൂര്‍: തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം. പതിനഞ്ച് വയസുകാരന്‍ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു. ( 17 year boy killed in Thrissur childrens home )  ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം ഉണ്ടായത്. ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.

ALSO READ: കല്ലറ തുറന്ന് ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി

കൊല്ലപ്പെട്ട അങ്കിത് ഇന്നലെ 15കാരനെ മര്‍ദ്ദിച്ചിരുന്നു. മുഖത്തും അടിച്ചു. ഇന്ന് രാവിലെ അടിയേറ്റ പാടുകള്‍ മുഖത്ത് കണ്ടതോടെയാണ് നിയന്ത്രണം വിട്ട 15 കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ തലക്കടിച്ചത്.

കഴിഞ്ഞ മാസമാണ് അങ്കിത് ഇവിടേക്ക് എത്തിയത്. 15കാരന്‍ കഴിഞ്ഞ 2 വര്‍ഷമായി തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയാണ്. 25 ഓളം അനാഥ കുട്ടികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.